Times Kerala

 ശാസ്ത്രീയ പശുപരിപാലന പരിശീലനം

 
പശു കുത്താന്‍ ഓടിച്ചു; യുവതിയും മകനും 32 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു
 

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന-വികസനകേന്ദ്രത്തില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ ഏഴ് വരെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം’ വിഷയത്തില്‍ ക്ലാസ്സ്‌റൂം പരിശീലന പരിപാടി നടത്തും.പരിശീലന കേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ അതത് ബ്ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ 8089391209, 04762698550 നമ്പറുകളിലോ സെപ്തംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഓഫ്ലൈനായി പങ്കെടുത്തിട്ടുള്ളവര്‍ക്ക് അനുമതിയില്ല. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ക്ക് ടി എ യും ഡി എ യും ലഭിക്കും.

Related Topics

Share this story