Times Kerala

 പി.എം കിസാന്‍ പദ്ധതി:  ആധാര്‍ ഒറ്റ തവണ പാസ്സ്വേര്‍ഡിന് അവസരം

 
 പി.എം കിസാന്‍ ആനുകൂല്യം: നടപടികള്‍ 10 ന് മുമ്പ് പൂര്‍ത്തീകരിക്കണം
 പി.എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്നുതവണകളിലായുള്ള ധനസഹായം ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്ക്  തപാല്‍ വകുപ്പിന്റ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് മുഖേന ആധാര്‍ സീഡ് ചെയാന്‍ അവസരം. പദ്ധതിയിലൂടെ രണ്ട് ഹെക്ടര്‍ വരെ കൃഷി യോഗ്യമായ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ  പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായി 2000 രൂപ വീതം 6,000 രൂപ ലഭിക്കും. ആധാര്‍ ഒറ്റ തവണ പാസ്സ്വേര്‍ഡ് ലഭിക്കുന്നതിന് മൊബൈല്‍ ഫോണുമായി അടുത്തുള്ള പോസ്റ്റ്മാനെയോ/പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടാമെന്ന് തപാല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Topics

Share this story