പി.എം കിസാന്‍ പദ്ധതി കര്‍ഷകര്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം
Feb 6, 2023, 12:46 IST

പാലക്കാട്: പി.എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്നുതവണകളിലായി ധനസഹായം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത ഗുണഭോക്താക്കള്‍ക്ക് ഇന്ത്യന്‍ പോസ്റ്റ് പേമെന്റ് ബാങ്ക് മുഖേന പുതിയ അക്കൗണ്ട് ആരംഭിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി എഴിന് പല്ലശ്ശന, കോങ്ങാട, തേന്‍കുറിശ്ശി പഞ്ചായത്ത് കൃഷിഭവനുകളിലും ഫെബ്രുവരി എട്ടിന് നെ•ാറ, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ കൃഷിഭവനുകളിലും ഫെബ്രുവരി ഒന്‍പതിന് മുതലമട കൃഷിഭവനിലും ക്യാമ്പ് സംഘടിപ്പിക്കും. കര്‍ഷകര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.