Times Kerala

 പി.എം. കിസാന്‍ സമ്മാന്‍ നിധി: ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം

 
 പി.എം കിസാന്‍: കർഷകർ ആധാർ സീഡിങ് നടത്തണം
 

ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായ എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബര്‍ 30നകം ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ തുടര്‍ന്നും ആനുകൂല്യം ലഭിക്കൂവെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവയുമായി പോസ്റ്റ് ഓഫീസുകളിലെത്തി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം. പ്ലേ സ്റ്റോറില്‍ നിന്നും പി.എം. കിസാന്‍ ജി.ഒ.ഐ. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്‌തോ അക്ഷയ, സി.എസ്.സി, ജനസേവന കേന്ദ്രങ്ങളില്‍ എത്തിയോ ഇ-കെ.വൈ.സി.യും പൂര്‍ത്തിയാക്കണം.  

റവന്യൂ വകുപ്പിന്റെ റെലീസ് പോര്‍ട്ടലില്‍ ഭൂരേഖകള്‍ ഉള്ളവര്‍ എയിംസ് പോര്‍ട്ടലില്‍ നേരിട്ടോ അക്ഷയ, സി.എസ്.സി, ജനസേവന കേന്ദ്രങ്ങള്‍ വഴിയോ ഭൂരേഖ നല്‍കണം. ഓണ്‍ലൈനിലൂടെ ഇതുവരെ സ്ഥലവിവരം രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018-19 ലെയും നിലവിലെയും ഭൂരേഖകള്‍, അപേക്ഷ എന്നിവ കൃഷി ഭവനില്‍ സമര്‍പ്പിച്ച് പി.എം. കിസാന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. ഇവ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണം. 

പി.എം. കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് www.pmkisan.gov.in പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. വിശദവവിരത്തിന് കൃഷി ഭവനുമായി ബന്ധപ്പെടുക.

Related Topics

Share this story