നെല്ല് സംഭരണം: നിർദ്ദേശങ്ങൾ സമർപ്പിക്കാം
Apr 3, 2023, 12:00 IST

നെല്ല് സംഭരണ പ്രക്രിയ നേരിടുന്ന പ്രശ്നങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങളും കർഷകർക്കും മില്ലുകാർക്കും പൊതുജനങ്ങൾക്കും നിർദ്ദേശിക്കാം. ഡോ. വി കെ ബേബി അധ്യക്ഷനായുള്ള നെല്ല് സംഭരണ സമിതിയുടെ രണ്ടാമത്തെ യോഗത്തിലാണ് തീരുമാനം. നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട വിലാസം: കൃഷി (WTO സെൽ) വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം 695001. ഫോൺ 0471- 2517169. നിർദ്ദേശങ്ങൾ ecrpaddyproc2023@gmail.com എന്ന ഈമെയിലിലേക്കും അയക്കാവുന്നതാണ്. നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 17.04.2023 ആണ്.