Times Kerala

നെല്ല്‌ സംഭരണം; ഉടൻ പണം നൽകാൻ സംവിധാനമൊരുക്കുമെന്ന് മന്ത്രി ജി ആർ അനിൽ
 

 
വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

തിരുവനന്തപുരം: കർഷകരിൽനിന്നുള്ള നെല്ല് സംഭരണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ കേരള ബാങ്കിന്റെ സഹകരണത്തിൽ വായ്പ സംവിധാനം ക്രമീകരിക്കുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു. ഇതിനു കേരള ബാങ്കുമായി വിവിധ തലത്തിൽ ചർച്ച നടക്കുകയാണ്. ഈ സീസണിൽ 7,31,184 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ 1637.83 കോടി നൽകി. ഇനിയുള്ള 433 കോടിയിൽ 180 കോടി സർക്കാർ അനുവദിച്ചു. ശേഷിക്കുന്ന തുകയും നൽകാൻ നടപടി സ്വീകരിച്ചുവരികയാണ്‌.

കേന്ദ്ര സർക്കാർ നൽകുന്ന അടിസ്ഥാന വിലയും സംസ്ഥാന സർക്കാർ നൽകുന്ന ബോണസും ചേർത്ത്‌ ഒരു കിലോ നെല്ലിന്‌ 28.20 രൂപയാണ്‌ നൽകുക. സംഭരിച്ച നെല്ല്‌ അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്‌തശേഷം മാത്രമേ കേന്ദ്ര വിഹിതം ലഭിക്കാൻ ക്ലയിം സമർപ്പിക്കാൻ സാധിക്കു. അതിനുശേഷം തുക അനുവദിക്കുമ്പോഴേക്കും ആറു മാസംവരെ കാലതാമസം വരാറുണ്ട്‌.  കേന്ദ്ര സർക്കാർ വിഹിതം ലഭിക്കുന്നതുവരെ കാത്തിരിക്കാരെ സംഭരിച്ചാലുടൻ വില നൽകാനുള്ള വായ്‌പാ സംവിധാനം ക്രമീകരിക്കുകയാണ്‌ സപ്ലൈകോ ചെയ്‌തുവരുന്നതെന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story