Times Kerala

 നെല്ല് സംഭരണം: സപ്ലൈകോയും കേരള ബാങ്കും ധാരണയായി

 
നെല്ല് സംഭരണം: രജിസ്‌ട്രേഷന്‍ മുതലുള്ള സങ്കേതികപ്രക്രിയകള്‍ സുതാര്യമാക്കണമെന്ന് വിദഗ്ധ സമിതി 
 കർഷകർക്ക് നെല്ലിന്റെ സംഭരണ വില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. നെല്ലിന്റെ സംഭരണ വില വിതരണം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറും സപ്ലൈകോയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും കേരള ബാങ്ക് ഉന്നത അധികാരികളുമായി ഓഗസ്റ്റ് ഏഴിന് ചർച്ച നടത്തും.

Related Topics

Share this story