ഞാറ്റുവേല മഹോത്സവം : ഭിന്ന ശേഷി സംഗമം നടത്തി
Updated: Jun 29, 2023, 13:21 IST

ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ആറാം ദിനത്തിൽ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ടൗൺഹാളിൽ നടന്ന ചടങ്ങ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ പരിചരിക്കുന്ന പ്രതീക്ഷാഭവൻ, സാന്ത്വന സദനം, അഭയ ഭവൻ എന്നീ സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിച്ചു.

മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ അധ്യക്ഷനായി. വൈസ് ചെയർമാൻ ടി.വി. ചാർളി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫെനി എബിൻ വെള്ളാനിക്കാരൻ , സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേയ്ക്കാടൻ,മുനിസിപ്പൽ കൗൺസിലർമാരായ ആർച്ച അനീഷ് അഡ്വ. ജിഷ ജോബി,തുടങ്ങിയവർ പങ്കെടുത്തു.