Times Kerala

 ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

 
 ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു
 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചെക്യാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത ഉദ്‌ഘാടനം ചെയ്തു. ചെക്യാട് കൃഷി ഭവനിൽ നടന്ന ചടങ്ങിൽ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  നസീമ കൊട്ടാരം കുരുമുളക് തൈകൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ഞാറ്റുവേല ചന്തയിലൂടെ  തെങ്ങിൻ തൈകൾ, കുരുമുളക് തൈകൾ ,പച്ചക്കറി വിത്തുകൾ എന്നിവ കർഷകർക്ക് വിതരണം ചെയ്തു.  ചടങ്ങിൽ വാർഡ് മെമ്പർ ഹാജറ ചെറൂണിയിൽ, കൃഷി ഓഫീസർ ഹരിത ടി ആർ, തയ്യിൽ ശ്രീധരൻ എന്നിവർ പങ്കെടുത്തു.

Related Topics

Share this story