മിൽക്ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു
Oct 10, 2023, 23:55 IST

ക്ഷീര വികസന വാർഷിക പദ്ധതി പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതി (MSDP) നടപ്പാക്കാൻ താത്പര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 16 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ksheerasree.kerala.gov.in എന്ന പോർട്ടലിലോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായോ ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.