Times Kerala

 കാഞ്ചിയാറിൽ ഔഷധ സസ്യത്തോട്ടം

 
 കാഞ്ചിയാറിൽ ഔഷധ സസ്യത്തോട്ടം
 കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുളള നരിയമ്പാറ ജനകീയാരോഗ്യ കേന്ദ്രത്തിൽ കട്ടപ്പന റോട്ടറി ക്ലബ് അപ് ടൗണിന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടം, പൂന്തോട്ടം, പച്ചക്കറി തോട്ടം - എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു.ആയുഷ് പദ്ധതിയിൽ പരാമർശിക്കുന്ന വിവിധ ഔഷധ സസ്യങ്ങൾ, പൂച്ചെടികൾ, പച്ചക്കറി തൈകൾ എന്നിവയുടെ നടീൽ പ്രവർത്തനങ്ങളും നടത്തി. കട്ടപ്പന റോട്ടറി ക്ലബ് അപ്ടൗൺ പ്രസിഡന്റ് അഭിലാഷ്.എ.എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.  കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു മധുക്കുട്ടൻ, ഒൻപതാം വാർഡ് മെമ്പർ ഷിജി സിബി മാളവന, റോട്ടറി ക്ലബ് ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. നരിയമ്പാറ ജനകീയാരോഗ്യ കേന്ദ്രം ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ടെസി ജോർജ് സ്വാഗതവും മിഡ് ലെവൽ സർവ്വീസ് നേഴ്സ് രാധിക നായർ നന്ദിയും രേഖപ്പെടുത്തി. ആശ പ്രവർത്തകർ, മറ്റ് സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതായിരുന്നു.

Related Topics

Share this story