ഇറച്ചി കോഴികള്‍ വില്‍പ്പനയ്ക്ക്
Nov 1, 2023, 23:00 IST

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ട ഉത്പാദനം പൂര്‍ത്തിയായ ഇറച്ചി കോഴികളെ നവംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ വില്‍ക്കുന്നു. കിലോഗ്രാമിന് 90 രൂപയാണ് വില. രാവിലെ 10.30നും ഉച്ചയ്ക്ക് 12.30നും ഇടയിലാണ് വില്‍പ്പന. ഫോണ്‍: 0479-2452277, 8289816339.