കര്‍ഷകര്‍ക്കൊപ്പം കൃഷിഭവന്‍; വയലാര്‍ പഴയ കാര്‍ഷിക പ്രതാപത്തിലേക്ക്
Sep 8, 2023, 23:10 IST

ആലപ്പുഴ വയലാര്‍ പഞ്ചായത്തില്‍ ഇന്ന് എവിടെ നോക്കിയാലും പച്ചക്കറിത്തോട്ടങ്ങളാണ്. തരിശ് സ്ഥലങ്ങളിലും വീടുകളുടെ മട്ടുപ്പാവിലുമെല്ലാം വെണ്ടയും പാവലും പീച്ചിലും പയറും പടവലവും തുടങ്ങി വിവിധതരം പച്ചക്കറികള്‍ കായ്ച്ചു നില്‍ക്കുന്ന കാഴ്ച. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കൃഷിഭവന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് വയലാറിന്റെ പഴയ കാര്‍ഷിക പ്രതാപം തിരികെ കൊണ്ടുവരുകയാണ്. പരമ്പര്യ കൃഷി രീതികള്‍ക്കൊപ്പം ഒരു ഗ്രാമത്തെ മുഴുവന്‍ കാര്‍ഷിക ഗ്രാമമാക്കി മാറ്റാനുള്ള പദ്ധതികളാണ് കൃഷിഭവന്റെ നേതൃത്വത്തില്‍ ഇവിടെ നടപ്പാക്കുന്നത്.
പഞ്ചായത്തിന്റെ കാര്‍ഷിക കര്‍മസേന പരിപാലിക്കുന്ന ഒരേക്കര്‍ മാതൃക പച്ചക്കറിത്തോട്ടം ഉള്‍പ്പടെ 25 ഏക്കറോളം സ്ഥലത്ത് ഇന്ന് പച്ചക്കറി കൃഷിയുണ്ട്. കരനെല്‍, ചോളം, വാഴ, തെങ്ങ്, ഫലവൃക്ഷത്തോട്ടം തുടങ്ങിയവയുടെ കൃഷിയും വിജയകരമായി നടക്കുന്നു. പഞ്ചായത്തിലെ തരിശ് സ്ഥലങ്ങള്‍, വീടുകളുടെ മട്ടുപ്പാവുകള്‍ എന്നിവയെല്ലാമാണ് പച്ചക്കറിത്തോട്ടങ്ങളാക്കിയെടുത്തത്. വെണ്ട, പാവല്‍, പീച്ചില്‍, പടവലം, തക്കാളി, മുളക്, പയര്‍, വഴുതന തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.'ഓണത്തിന് ഒരു മുറം പച്ചക്കറി' കൃഷി പദ്ധതിയും പഞ്ചായത്ത് മികച്ച രീതിയില്‍ നടപ്പാക്കി. ഇതിലൂടെ പഞ്ചായത്തിലെ കാര്‍ഷിക കര്‍മസേന ഉത്പാദിപ്പിച്ച രണ്ട് ടണ്ണില്‍പരം ജൈവ പച്ചക്കറികള്‍ ഉള്‍പ്പെടെ ടണ്‍ കണക്കിന് പച്ചക്കറികളാണ് പഞ്ചായത്തില്‍ ഉടനീളം വിളവെടുക്കാനായത്. ഇതില്‍ കൂടുതലും പഞ്ചായത്തിന്റെ തന്നെ ഓണച്ചന്ത വഴി വില്‍പന നടത്താനായി എന്നതും വയലാറിന്റെ കാര്‍ഷിക മേഖലയുടെ വലിയ നേട്ടമാണ്.സംസ്ഥാന കൃഷി വകുപ്പിന്റെ വിവിധ കാര്‍ഷിക പദ്ധതികള്‍, കേര വികസന പദ്ധതികള്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ പച്ചക്കറി വികസന പദ്ധതി തുടങ്ങിയവ വഴിയുള്ള സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. ഒപ്പം പഞ്ചയാത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിക്കാവശ്യമായ വളങ്ങള്‍, നല്ലയിനം വിത്തുകള്‍, പച്ചക്കറി ഫലവര്‍ഗ തൈകള്‍, സ്‌പ്രേയറുകള്‍, നിലമൊരുക്കുന്നതിനാവശ്യമായ കുമ്മായം, ജലസേചനത്തിനായി മോട്ടോറുകള്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നു. കാര്‍ഷിക കര്‍മ്മസേന കൃഷി ചെയ്തെടുത്ത 40,000 തോളം പച്ചക്കറി തൈകൾ ജനകീയ ആസൂത്രണ പദ്ധതി വഴി പട്ടണക്കാട് ബ്ലോക്ക് പരിധിയില്‍ വിതരണം ചെയ്തിരുന്നു. 15 സ്ഥിര അംഗങ്ങളും നിരവധി ഉപ അംഗങ്ങളുമാണ് കാര്‍ഷിക കര്‍മസേനയില്‍ ഉള്ളത്.നാടിന്റെ കാര്‍ഷിക മുന്നേറ്റത്തിന് വഴി തെളിക്കുന്ന കൃഷിഭവന് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് വയലാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി പറഞ്ഞു. പച്ചക്കറി കൃഷിക്ക് പുറമെ വിവിധ പദ്ധതികളുടെ സഹായത്തോടെ പഞ്ചായത്തിലെ കാര്‍ഷിക മേഖലയില്‍ വൈവിധ്യവത്ക്കരണം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കൃഷിഭവനെന്നും അതിനായി കാര്‍ഷിക കര്‍മ സേനയുടെ സഹായം പ്രയോജനപ്പെടുത്തുമെന്നും പഞ്ചായത്ത് കൃഷി ഓഫീസര്‍ അഖില്‍ രാജ് പറഞ്ഞു.