കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെണ്ടുമല്ലി കൃഷി തുടങ്ങി
Jul 3, 2023, 14:47 IST

കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെണ്ടുമല്ലി കൃഷി തുടങ്ങി. ഓണ വിപണി ലക്ഷ്യമിട്ടാണ് വനിതകളുടെ കൂട്ടായ്മ വിവിധതരം ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. കുറ്റ്യാടി -പക്രംതളം ചുരം റോഡിൽ രണ്ടാം വളവിലെ രണ്ട് ഏക്കറിലാണ് കൃഷി. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് പി. ജി.ജോർജ് നടീൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ.മോളി അധ്യക്ഷത വഹിച്ചു. വി.കെ.സുരേന്ദ്രൻ, കെ.വി.തങ്കമണി, അനിൽകുമാർ പരപ്പുമ്മൽ എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അല്ലി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.