Times Kerala

 വിഷരഹിത കറിവേപ്പില ഗ്രാമം പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്

 
 വിഷരഹിത കറിവേപ്പില ഗ്രാമം പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്
 

വിഷരഹിത കറിവേപ്പില എല്ലാ വീടുകളിലും ലഭ്യമാക്കുന്നതിനായി വിഷരഹിത കറിവേപ്പില ഗ്രാമം പദ്ധതി ആവിഷകരിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്. ഒരു വാർഡിൽ 1000  തൈകൾ വീതo ആകെ 17,000 തൈകളാണ് പദ്ധതിയുടെ ഭാഗമായി നടുന്നത്. 3.40 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി വിനിയോഗിക്കുന്നത്. എല്ലാ വീടുകളിലും പൊതു ഇടങ്ങളിലും തൈകൾ നട്ടു.

ആലുംപറമ്പ് പള്ളി പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, കടപ്പുറം കാർഷിക സമിതി സെക്രട്ടറി വി ശറഫുദ്ദീൻ, കർഷകരായ ശിനോസ് അഷറഫ്, ആർ ഒ കാസിം, ഹമീദ് ചെലോട്ടുങ്ങൾ, ഷറഫു ചേലോട്ടുങ്ങൾ, കാസിം, മഹ്‌താഫ്  അബ്ദുൽ കാദർ, കെ വി കബീർ, ഫൈസൽ മുസ്ലിയാർ, വിവിധ ജനകീയ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു.

Related Topics

Share this story