Times Kerala

 സംയോജിത വിളവെടുപ്പാനന്തര പരിപാലനം; ധനസഹായം നൽകുന്നു

 
 3200 രൂപ വീതം 50.53 ലക്ഷം പേർക്ക്; രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു 
കണ്ണൂർ: സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടി കൾച്ചർ കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ ധനസഹായം നൽകുന്നു. വ്യക്തികൾ, കർഷക കൂട്ടായ്മകൾ, പൊതുമേഖല സ്ഥാപനങ്ങൾ, രജിസ്റ്റേർഡ് സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, പഞ്ചായത്തുകൾ, ട്രസ്റ്റുകൾ, വനിത കർഷക സംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ (25 അംഗങ്ങളുള്ളത്) തുടങ്ങിയവർക്കാണ് സഹായത്തിന് അർഹത.
വായ്പാബന്ധിതമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തീകരണത്തിന് ശേഷം മൂല്യ നിർണയത്തിന് ആനുപാതികമായാണ് ധനസഹായം. പായ്ക്ക് ഹൗസ്, സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റ്, പ്രീ-കൂളിംഗ് യൂണിറ്റ്, ശീതീകരണ മുറി, കോൾഡ് സ്റ്റോറേജ്, റീഫർ വാൻ, റൈപ്പനിംഗ് ചേമ്പർ, പ്രിസർവേഷൻ യൂണിറ്റ് തുടങ്ങിയവക്കാണ് സഹായം ലഭിക്കുക.

Related Topics

Share this story