Times Kerala

 കോഴിയും കൂടും വിതരണം ചെയ്തു

 
 കോഴിയും കൂടും വിതരണം ചെയ്തു
 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്ക് കോഴി - കോഴിക്കൂട് എന്നിവ വിതരണം ചെയ്തു. 
വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു. ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. 

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാവിഷ്ക്കരിച്ച പദ്ധതിയിൽ ഒരു ഗുണഭോക്താവിനു കോഴിക്കും കൂടിനുമായി മൊത്തം 3500 രൂപ കണക്കാക്കി 42 പേർക്കാണു നൽകുന്നത്. കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പി.രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. സബ്ജക്ട് സ്പെഷലിസ്റ്റ് ഡോ.കെ.എം പ്രകാശ് സ്വാഗതവും എസ്.ടി പ്രൊമോട്ടർ അനു എസ്. രാജ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പ്രകൃതി കൃഷി, ചെറുധാന്യത്തിൻ്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ ക്ലാസും നടന്നു.

Related Topics

Share this story