ആട് വളർത്തൽ പരിശീലനം
Jul 27, 2023, 15:06 IST

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ എന്ന വിഷയത്തിൽ ഓഗസ്റ്റ് രണ്ടിന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ രാവിലെ 10 മണി മുതൽ 5 മണി വരെ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവർ 0491 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിൻ്റെ കോപ്പി കൊണ്ടുവരണം.