വൃക്ഷത്തൈകൾ സൗജന്യ വിതരണത്തിന്
Jun 2, 2023, 13:34 IST

കോട്ടയം: സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നതിന് വിവിധ ഇനം തൈകൾ ഉത്പാദിപ്പിച്ചിട്ടുണ്ട്. വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെ സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, മൂന്നു വർഷമായി വൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്ന സർക്കാരിതര സംഘടനകൾ എന്നിവയ്ക്ക് സൗജന്യമായി തൈകൾ വിതരണം ചെയ്യും. തേക്ക് സ്റ്റംബുകൾ 15 രൂപ നിരക്കിൽ കോട്ടയം, പൊൻകുന്നം സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9074409720, 8086933934, 7994231897.