Times Kerala

 കാലിത്തീറ്റ വിതരണം ചെയ്തു 

 
 കാലിത്തീറ്റ വിതരണം ചെയ്തു 
 

ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2023-24 വര്‍ഷത്തെ കാലിത്തീറ്റ വിതരണം  കൈവേലി ക്ഷീര സംഘത്തില്‍ നടന്നു. വിതരണോദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വഹിച്ചു. 
നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസര്‍ പി സജിത പദ്ധതി വിശദീകരിച്ചു.

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മുഹമ്മദ് കക്കട്ടില്‍, കുന്നുമ്മല്‍ ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല എന്‍.കെ, നരിപ്പറ്റ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയമാന്‍ വി. നാണു, വിവിധ ക്ഷീര സംഘം ഭാരവാഹികള്‍ കുന്നുമ്മല്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ അനുശ്രീ എസ്, കുന്നുമ്മല്‍ ബ്ലോക്ക് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ മഹേഷ്.പി എന്നിവര്‍ സംബന്ധിച്ചു. ലോക ക്ഷീരദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടികളുടെ സമ്മാന വിതരണവും നടന്നു. ചടങ്ങില്‍ കൈവേലി ക്ഷീര സംഘം പ്രസിഡന്റ് രഘു മാസ്റ്റര്‍  സ്വാഗതം പറഞ്ഞു.

Related Topics

Share this story