Times Kerala

 കൂണ്‍ കൃഷിയില്‍ സംരംഭകത്വ വികസന പരിശീലനം

 
 കൂണ്‍ കൃഷിയില്‍ സംരംഭകത്വ വികസന പരിശീലനം
 പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍.എ.എ.ആര്‍.എമ്മിന്റെ സാമ്പത്തിക സഹായത്തോടുകൂടി പട്ടികജാതി വിഭാഗക്കാര്‍ക്കായി കൂണ്‍ കൃഷിയില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കൂണ്‍ കൃഷിയുടെ ശാസ്ത്രീയരീതികള്‍, വിത്ത് ഉത്പാദനം, ബെഡ് തയ്യാറാക്കല്‍, കൃഷിക്കുള്ള ഷെഡിന്റെ നിര്‍മാണം, വിളവെടുപ്പ്, വിപണനം, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലത്തില്‍ പഠന യാത്രയും ഉള്‍പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. യാത്ര ബത്തയും, താമസ സൗകര്യവും, ഭക്ഷണവും പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. കൂണ്‍ കൃഷി തുടങ്ങാന്‍ ആവശ്യമായ അനുബന്ധ സാമഗ്രികളും പരിശീലനാര്‍ഥികള്‍ക്ക് നല്‍കും. പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ 9447801351/ 8078572094 എന്ന ഫോണ്‍ നമ്പറില്‍ ജൂണ്‍ 30 മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. 

Related Topics

Share this story