Times Kerala

 പാഷന്‍ഫ്രൂട്ട് തൈ വിതരണം

 
 പാഷന്‍ഫ്രൂട്ട് തൈ വിതരണം
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാഷന്‍ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായി പാഷന്‍ഫ്രൂട്ട് തൈകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഒരു ജെ എല്‍ ജി ഗ്രൂപ്പിന് 10 സെന്റ് സ്ഥലത്ത് 25 തൈകള്‍ എന്ന അനുപാതത്തിലാണ് തൈകള്‍ വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ തന്നെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിലാണ് തൈകള്‍ വികസിപ്പിച്ചെടുത്തത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി ഷിജു, ഇ വിജയന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story