Times Kerala

 കാര്‍ഷികോത്പന്നങ്ങളുടെ വിതരണം ഇനി ഓണ്‍ലൈനില്‍

 
 കാര്‍ഷികോത്പന്നങ്ങളുടെ വിതരണം ഇനി ഓണ്‍ലൈനില്‍
 കാര്‍ഷികോത്പന്നങ്ങളുടെ വിതരണം ഇനി മുതല്‍ ഓണ്‍ലൈന്‍ മുഖേന നടത്താനൊരുങ്ങി കൃഷി വകുപ്പ്. കര്‍ഷകര്‍/കര്‍ഷക ഗ്രൂപ്പുകള്‍/കൃഷിക്കൂട്ടങ്ങള്‍/എഫ്.പി.ഒകള്‍ ഉത്പാദിപ്പിക്കുന്ന വിവിധ കാര്‍ഷികോത്പന്നങ്ങളുടെ വിപണനം ഊര്‍ജിതമാക്കി കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് വിവിധ കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളഗ്രോ എന്ന ഏകീകൃത ബ്രാന്‍ഡിലാണ് കാര്‍ഷിക മൂല്യവര്‍ദ്ധന ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കുന്നത്. ഓരോ കൃഷി ഭവന്‍ തലത്തിലും കര്‍ഷകര്‍/ ഗ്രൂപ്പുകള്‍/സംരംഭകര്‍/കൃഷിക്കൂട്ടങ്ങള്‍/എഫ്.പി.ഒ. എന്നിവര്‍ കൃഷി വകുപ്പിന്റെ സഹായത്തോടെയോ സ്വന്തമായോ ഉത്പാദിപ്പിക്കുന്ന വിവിധ കാര്‍ഷിക കാര്‍ഷികോത്പന്നങ്ങളാണ് വിപണനം നടത്തുന്നത്. താത്പര്യമുളളവര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story