Times Kerala

ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

 
ചെണ്ടുമല്ലി കൃഷി ആരംഭിച്ചു
 കോട്ടയം: സംസ്ഥാന ഹോർട്ടികൾച്ചർ  മിഷൻ പദ്ധതിയിൽ നീണ്ടൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കൈപ്പുഴ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് കൃഷിക്ക് തുടക്കമായത്. സ്‌കൂളിലെ നാലര ഏക്കറിൽ 5000 ചെണ്ടുമല്ലി തൈകളാണ് നട്ടത്. ഓണവിപണി ലക്ഷ്യമാക്കിയാണ് കൃഷി ആരംഭിച്ചത്. തൈ നടീൽ ഉദ്ഘാടനം പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സക്കറിയ എന്നിവർ നിർവഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രദീപ്, അസിസ്റ്റന്റ് മാനേജർ റവ. ഫാ. എബിൻ ഇറപ്പുറത്ത്, കൃഷി ഓഫീസർ ജ്യോത്സ്യന കുര്യൻ, പ്രിൻസിപ്പൽ തോമസ് മാത്യു എന്നിവർ പങ്കെടുത്തു.

Related Topics

Share this story