Times Kerala

 കൂടരഞ്ഞിയിൽ കൃഷിയിട സൗരോർജ്ജവേലി നിർമ്മാണം ആരംഭിച്ചു

 
 കൂടരഞ്ഞിയിൽ കൃഷിയിട സൗരോർജ്ജവേലി നിർമ്മാണം ആരംഭിച്ചു
 

കൃഷി ഭൂമിയിൽ നിന്നും വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനും ഭക്ഷ്യ വിളകൾ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ കൃഷി വ്യാപിപ്പിക്കുന്നതിനുമായി 2022-23 വർഷത്തെ  ജനകീയാസൂത്രണ പദ്ധതി പ്രകാരം അമ്പതു ശതമാനം സബ്സിഡിയോടു കൂടി സൗരോർജ്ജവേലി നിർമ്മാണ പ്രവർത്തനങ്ങൾ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. പതിനാലാം വാർഡിലെ ഏലിക്കുട്ടി കുറുന്താനത്ത് എന്ന കർഷകയുടെ രണ്ടര ഏക്കർ സ്ഥലത്ത് സൗരോർജ്ജവേലി നിർമ്മാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. നടപ്പു വർഷം മുതൽ സൗരോർജ്ജവേലി നിർമ്മാണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ജനകീയാസൂത്രണ പദ്ധതിയിൽ മുൻതൂക്കം നൽകുമെന്നും കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ , വാർഡ് മെമ്പർമാരായ ജറീന റോയ്, സീന ബിജു , ബിന്ദു ജയൻ, സുരേഷ് ബാബു മുട്ടോളി ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം, ജിനോയ് തെക്കനാട്ട്, ബെന്നി പുറത്തോട്ട് പ്രദേശ വാസികളായ കർഷകർ തുടങ്ങിയവർ പങ്കെടുത്തു. 
കൃഷി ഓഫീസർ പി. എം. മൊഹമ്മദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് അസ്‌ലം നന്ദിയും പറഞ്ഞു.

Related Topics

Share this story