Times Kerala

 കോഴികൾ ലേലത്തിന്

 
 കോഴികൾ ലേലത്തിന്
 എറണാകുളം ജില്ലാ ജയിലിലെ വനിതകളുടെ ബ്ലോക്കിൽ പ്രവർത്തിച്ചു വരുന്ന പൗൾട്രി ഫാമിലുള്ള മുട്ടയിടൽ കാലാവധി കഴിഞ്ഞ 37 കോഴികളെ  പരസ്യ ലേലം ചെയ്ത് വിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരായി ലേലം ആരംഭിക്കുന്നതിന് മുൻപ് 500 രൂപ നിരതദ്രവ്യമായി കെട്ടിവക്കേണ്ടതാണ്. പരസ്യലേലത്തിന് പുറമെ സീൽ ചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകൾ സൂപ്രണ്ട്, ജില്ലാ ജയിൽ, എറണാകുളം എന്ന വിലാസത്തിലാണ് സമർപ്പിക്കേണ്ടത്. ക്വട്ടേഷനുകൾ 26 (ബുധനാഴ്ച്ച) രാവിലെ 11 വരെ സ്വീകരിക്കും. 
ജൂലൈ 27 ന് ഉച്ച കഴിഞ്ഞ് 3 ന് എറണാകുളം ജില്ലാ ജയിൽ പരിസരത്താണ് ലേലം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 0484 2428520 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Topics

Share this story