Times Kerala

 പോത്ത്, ആട്ടിന്‍കുട്ടി വളര്‍ത്തല്‍: അപേക്ഷ ക്ഷണിച്ചു

 
 ആട് വളര്‍ത്തലില്‍ പരിശീലനം
 പോത്ത് കിടാരികള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയെ വളര്‍ത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്‌കരിച്ച പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തുടനീളം 500 കര്‍ഷകരെ തിരഞ്ഞെടുത്ത് ഒരാള്‍ക്ക് രണ്ട് പോത്തിന്‍കുട്ടികളെയോ അഞ്ച് പെണ്‍ ആട്ടിന്‍കുട്ടികളെയോ വളര്‍ത്താന്‍ കൊടുക്കും. കുട്ടികളുടെ വില ആദ്യം കര്‍ഷകര്‍ നല്‍കേണ്ടതില്ല. എന്നാല്‍ വളര്‍ത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനല്‍കണം. എം.പി.ഐ. മാര്‍ക്കറ്റ് വിലക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തില്‍ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കര്‍ഷകര്‍ക്കു നല്‍കും. 12 മാസമാണ് വളര്‍ത്തുകാലഘട്ടം. ഒമ്പത് മാസം പ്രായമുളള ആട്ടിന്‍കുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളര്‍ത്താന്‍ നല്‍കുന്നത്. ഇന്‍ഷുറന്‍സ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്, എന്നിവ എം.പി.ഐ. നിര്‍വഹിക്കും. ജൂലൈ 31 വരെ ഓണ്‍ലൈനായോ നേരിട്ടോ പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഹെഡ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാഫോമിനും മറ്റു വിശദവിവരങ്ങള്‍ക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281110007, 9947597902. ഓണ്‍ലൈന്‍ അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍: mpiedayar@gmail.com.

Related Topics

Share this story