Times Kerala

വർഷങ്ങള്‍ക്ക് ശേഷം ഏലം വിലയിൽ വർധന; കര്‍ഷകര്‍ ആശ്വാസത്തിൽ 
 

 
വീട് കുത്തിത്തുറന്ന് 25 കിലോയിലധികം ഏലക്ക മോഷ്ടിച്ചു

ഇടുക്കി: വില ഇടിവിൽ നട്ടം തിരിഞ്ഞ കർഷകർക്ക് പ്രതീക്ഷ നൽകി ഏലം വില രണ്ടായിരം കടന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ 2617 രൂപയാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഈ വർഷം ഇതാദ്യമായാണ് ഏലത്തിന്റെ വില രണ്ടായിരത്തിന് മുകളിലെത്തുന്നത്.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഏലം വിലയിൽ വർധനയുണ്ടാകുന്നത്. കാലവർഷം ദുർബലമായതോടെ ഉൽപാദനം കുറഞ്ഞതും പശ്ചിമേഷ്യൻ,ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ഉയർന്നതുമാണ് വില കൂടാൻ  കാരണം. ആയിരത്തിൽ താഴെയുണ്ടായിരുന്ന ഏലക്കായുടെ വില രണ്ടായിരം കടന്നതോടെ കർഷകർ പ്രതീക്ഷയിലാണ്.

ഓണക്കാലമെത്തിയതോടെ ആഭ്യന്തര വിപണിയില്‍ ഏലത്തിന് മൂല്യം കൂടുകയാണ്. നേരിയ വിലവർധനയുണ്ടായപ്പോൾ തന്നെ ഏലക്കാ വിറ്റഴിച്ചതിനാൽ ഇടത്തരം കർഷകർ നിരാശരാണ്. ഏലം കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന ഇടുക്കിയിൽ മഴ കുറഞ്ഞത് ഉല്‍പ്പാദനത്തിൽ പ്രതിഫലിച്ചു. വിളവെടുപ്പ്കാലമായ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഉയർന്ന വില ലഭിച്ചാൽ മാത്രമേ കർഷകർക്ക് പിടിച്ച് നിൽക്കാനാകൂ.

Related Topics

Share this story