Times Kerala

 തേനീച്ച വളർത്തൽ പരിശീലനം

 
 ഖാദി-തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി - അപേക്ഷകർ മാർച്ച് 27 ന് ഹാജരാകണം
 കോട്ടയം: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൈക അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നവംബർ 14,15,16 തീയതികളിൽ   നടത്തുന്ന തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷിക്കാം. 60 വയസുവരെയുള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷ നൽകുന്ന ആദ്യ 60 പേരെ പരിശീലനത്തിന് തിരഞ്ഞെടുക്കുകയും സബ്സിഡിയോടു കൂടി അഞ്ചു തേനീച്ചപ്പെട്ടികളും അനുബന്ധ ഉപകരണങ്ങളും നൽകും. ഗുണഭോക്തൃ വിഹിതം 4000 രൂപ അടയ്ക്കണം. താൽപര്യമുള്ളവർ നവംബർ ആറിനകം ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 04812564389.

Related Topics

Share this story