ഫലവൃക്ഷങ്ങളുടെ ലേലം ജൂൺ 14 ന്
Jun 10, 2023, 12:41 IST

എറണാകുളം ഗവ ലോ കോളേജ് കോമ്പൗണ്ടില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളുടെ ലേലം 2023 ജൂണ്‍ മുതല്‍ 2024 മെയ് 31 വരെ എടുക്കുന്നതിനുളള അവകാശം കുത്തകപ്പാട്ട വ്യവസ്ഥയില്‍ പരസ്യമായി ലേലം ചെയ്ത് നല്‍കും. ജൂണ്‍ 14 തീയതി ഉച്ചയ്ക്ക് രണ്ടിന് കോളേജില്‍ നടത്തുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം ലേല സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് 200രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം. ഫോണ്‍:0484 2352020