Times Kerala

 അരോറൂട്ട് എന്ന കൂവ; അറിയാം ഗുണങ്ങള്‍

 
 അരോറൂട്ട് എന്ന കൂവ; അറിയാം ഗുണങ്ങള്‍
 

കൂവപ്പൊടിയില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, സോഡിയം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു.

ശരീരത്തെ തണുപ്പിക്കാനും, ഉഷ്ണരോഗങ്ങളില്‍ നിന്ന് രക്ഷിക്കാനും അപൂര്‍വ്വ കഴിവാണ് കൂവയ്ക്കു ഉള്ളത്. നാരുകളാല്‍ സമ്ബന്നമായതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കൂവക്ക് കഴിവുണ്ട്. വയറിളക്കം, മൂത്രപ്പഴുപ്പ് തുടങ്ങിയ അസുഖങ്ങള്‍ തടയാനും രോഗശമനത്തിനും പഴമക്കാര്‍ ഉപയോഗിച്ചിരുന്നു. ദഹനേന്ദ്രിയ കോശങ്ങളെ ശുദ്ധീകരിക്കാനുള്ള കഴിവുള്ളതിനാല്‍ മുതിര്‍ന്നവര്‍ക്ക് മികച്ച ഭക്ഷണമാണ് കൂവപ്പൊടി.

ദഹന ശേഷി വര്‍ദ്ധിപ്പിക്കുകയും, ദഹനേന്ദ്രിയങ്ങളുടെ മികച്ച ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. കൊഴുപ്പും , നാരുകളും ഇല്ലാത്തതും വേഗത്തില്‍ ദഹിക്കുന്നതും ആയതുകൊണ്ട് പ്രമേഹരോഗികള്‍ക്കും, ഹൃദ്രോഗികള്‍ക്കും ചേര്‍ന്ന ഭക്ഷണമാണ്. മൂത്രച്ചൂട്, മൂത്രക്കല്ല് തുടങ്ങിയ അസുഖങ്ങള്‍ വരാതിരിക്കാനും കൂവ ഉത്തമമാണ്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ശരീരത്തിന്റെ ക്ഷീണം മാറ്റാനും ഉന്മേഷം ലഭിക്കാനും അത്യുത്തമമാണ് കൂവപ്പൊടി.

Related Topics

Share this story