Times Kerala

 വനാമി ചെമ്മിൻ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

 
വനാമി ചെമ്മിൻ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു
 സർക്കാരിന്റെ വനാമി ചെമ്മിൻകൃഷി കണ്ണൂർ ജില്ലയിൽ നടപ്പിലാക്കുന്നതിന് ​ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ അഡാക്കിന്റെ ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം, റീജിയണൽ ഓഫീസ്, ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്ക്), നോർത്ത് സോൺ, ഏരഞ്ഞോളി പോസ്റ്റ്, തലശ്ശേരി, കണ്ണൂർ 670 107 എന്ന വിലാസത്തിൽ ജൂൺ 26 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ലഭിക്കണം. കുടുതൽ വിവരങ്ങൾക്ക് :0490 2354073 

Related Topics

Share this story