Times Kerala

 നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള തു​ക രണ്ടു ബാങ്കുകൾ അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തി​ന​കം പൂ​ർ​ണ​മാ​യും വി​ത​ര​ണം ചെ​യ്യും

 
ജനപങ്കാളിത്തവും നവീന കൃഷിരീതിയും കൈമുതലാക്കി അജാനൂര്‍ നെല്‍കൃഷി
 തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള തു​ക രണ്ടു ബാങ്കുകൾ അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തി​ന​കം പൂ​ർ​ണ​മാ​യും വി​ത​ര​ണം ചെ​യ്യും. ഫെ​ഡ​റ​ൽ ബാ​ങ്കും ക​ന​റാ ബാ​ങ്കുമാണ് തുക വിതരണം ചെയ്യുക. മ​ന്ത്രി അ​ഡ്വ. ജി.​ആ​ർ. അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാണ് ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ ഇക്കാര്യം അറിയിച്ചത്. അതേസമയം, സാ​ങ്കേ​തി​ക ത​ക​രാ​റു​മൂ​ലം തു​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രാ​ഴ്ച സ​മ​യം വേ​ണ്ടി​വ​രു​മെ​ന്ന് എ​സ്ബി​ഐ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. നെ​ല്ല് സം​ഭ​ര​ണ​ത്തി​നാ​യി സ​പ്ലൈ​കോ, ക​ൺ​സോ​ർ​ഷ്യം ബാ​ങ്കു​ക​ളാ​യ എ​സ്ബി​ഐ, കാ​ന​റാ ബാ​ങ്ക്, ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ന്നി​വ വ​ഴി പി​ആ​ർ​എ​സ് വാ​യ്പ​യാ​യി 700 കോ​ടി രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തു​വ​രെ കാ​ന​റ ബാ​ങ്ക് 144.5 കോ​ടി രൂ​പ​യും, ഫെ​ഡ​റ​ൽ ബാ​ങ്ക് 56.16 കോ​ടി രൂ​പ​യും, എ​സ് ബി ​ഐ 22.7 കോ​ടി രൂ​പ​യും ന​ൽ​കി​ക്ക​ഴി​ഞ്ഞു. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ബ്രാ​ഞ്ചു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​മെ​ന്ന് ക​ന​റാ ബാ​ങ്കി​ന്‍റെ​യും ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ​യും പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​ത് കൂ​ടാ​തെ ബു​ധ​നാ​ഴ്ച മു​ത​ൽ ക​ർ​ഷ​ക​രു​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി കൊ​ച്ചി​യി​ലെ സ​പ്ലൈ​കോ കേ​ന്ദ്ര ഓ​ഫീ​സി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related Topics

Share this story