കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്: പുതിയ അംഗങ്ങളെ ചേർക്കാൻ അവസരം
Sep 29, 2023, 23:45 IST

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ പുതിയ അംഗങ്ങളെ ചേർക്കാൻ അപേക്ഷ ക്ഷണിച്ചു. നവംബർ 13ന് ആതവനാട്, കുറുമ്പത്തൂർ വില്ലേജുകളിലുള്ളവർക്കും 14ന് മാറാക്കര, മേൽമുറി, 15ന് കോട്ടക്കൽ, ഒതുക്കുങ്ങൽ, പൊന്മള, 16ന് ആലങ്കോട്, നന്നംമുക്ക് 18ന് മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട് വില്ലേജുകളിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ഫോൺ: 0483 2732001.