Times Kerala

 വഴുതന കൃഷിയിൽ വിളവ് കൂടാൻ ചെയ്യേണ്ടത്

 
 വഴുതന കൃഷിയിൽ വിളവ് കൂടാൻ ചെയ്യേണ്ടത്
 

എല്ലാ കാലാവസ്ഥയിലും വളർത്തിയെടുക്കാൻ കഴിയുന്ന പച്ചക്കറിയാണ് വഴുതന. ജനുവരി- ഫെബ്രുവരി, മേയ് – ജൂൺ, സെപ്റ്റംബർ – ഒക്ടോബർ എന്നീ മാസങ്ങളിൽ വഴുതന കൃഷി ചെയ്യാം.

മൂപ്പെത്തിയ കായ്കൾ പറിച്ചെടുത്ത് അതിലെ വിത്ത് ശേഖരിച്ച് ഉണക്കി സൂക്ഷിക്കുക. വിത്തുകൾ തീരെ ചെറുതാണ്, വിത്ത് ശേഖരിക്കാൻ മൂത്ത കായ്കൾ എടുത്തു നടുവേ മുറിക്കുക എന്നിട്ട് ഒരു പാത്രത്തിൽ വെള്ളം എടുത്ത് വിത്തുള്ള ഭാഗം അതിൽ ഇടുക, നന്നായി കഴുകി വിത്തുകൾ ഉണക്കി സൂക്ഷിക്കുക.

നീലിമ, മാട്ടു ഗുള്ള, മത്തങ്ങാ വഴുതന ഇവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. മൂന്നിനങ്ങൾക്കും നല്ല രുചിയുണ്ട്. നന്നായി പരിപാലിച്ചാൽ 2, 3 വർഷം വരെ തുടർച്ചയായി വിളവെടുക്കാം. ഓരോ വിളവെടുപ്പിനു ശേഷവും ചുവട്ടിലെ മണ്ണിളക്കി നേർപ്പിച്ച പച്ചച്ചാണകമോ ഗോ മൂത്രമോ ഒഴിക്കുന്നത് ചെടിയുടെ പുഷ്ടി കൂടാൻ സഹായിക്കും.

പച്ചചാണകവും ഗോമൂത്രവും ലഭ്യമല്ലെങ്കിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, എല്ലുപൊടി ഇവയും കൊടുക്കാം.

രണ്ടു ഗ്രാം സ്യൂഡോമോണസ് 10 മില്ലി വെള്ളത്തിൽ കലക്കി അതിൽ വിത്തുകൾ ഒരു മണിക്കൂർ ഇട്ട ശേഷം പാകാം. വിത്ത് മുളച്ച് അഞ്ചില ആകുമ്പോൾ പറിച്ചു നടാം. മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോർ, വേപ്പിൻ പിണ്ണാക്ക്, കുമ്മായം, കരിയില, അൽപം ചീഞ്ഞ ഇല ഇവയെല്ലാം യോജിപ്പിച്ചു വെയിൽ കൊള്ളിച്ചു നിറച്ച ബാഗിൽ വേണം തൈ നടാൻ. എട്ടൊമ്പത് ഇല ആകുമ്പോൾ മുതൽ ഏതെങ്കിലും ജൈവകീടനാശിനി അടിച്ചു തുടങ്ങണം. കീടം വരുന്നതിനു മുമ്പുതന്നെ ഇത് തുടങ്ങണം. മഴക്കാലത്തു കൊമ്പുകൾ മുറിച്ചു നട്ടും വഴുതന തൈകൾ ഉണ്ടാക്കാം.

വിത്ത് വിതച്ച ശേഷം രണ്ടുനേരം വെള്ളം സ്പ്രേ ചെയ്യണം. വിത്ത് മുളച്ച് ഇലകൾ വന്നതിനു ശേഷവും നനച്ചു കൊടുത്തു കൊണ്ടിരിക്കണം. ഗ്രോ ബാഗിലോ, ചെടിച്ചട്ടിയിലോ, കൃഷിക്കായി ഒരുക്കിയ നിലത്തോ വഴുതന കൃഷി ചെയ്യാം.

രോഗങ്ങൾ

കായും തണ്ടും തുരക്കുന്ന പുഴുക്കൾക്കെതിരെ വേപ്പെണ്ണ എമൽഷൻ തളിക്കാം.
മുഞ്ഞ, മണ്ഡരി, ആമ വണ്ട് ഇവയ്ക്ക് ഇരുപതു ഗ്രാം വെർട്ടിസീലിയം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കാം.

Related Topics

Share this story