Times Kerala

 പുളിയും മധുരവും നിറഞ്ഞ അമ്പഴം നട്ടാലോ.?

 
 പുളിയും മധുരവും നിറഞ്ഞ അമ്പഴം നട്ടാലോ.?
 

നാട്ടുവഴിയുടെ ഓരങ്ങളില്‍ തണലും രുചികരമായ പഴവും തന്നിരുന്ന അമ്പാഴം പുതിയ തലമുറയ്ക്ക് അപരിചതമാണ്. പുളിയും മധുരവും കലര്‍ന്ന അമ്പഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാര്‍, ചമ്മന്തി, മീന്‍കറി എന്നിവയ്ക്ക് തയാറാക്കാന്‍ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയാറാക്കുന്ന അച്ചാര്‍ ഏറെ രുചികരമാണ്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോഴും അമ്പഴം കാണാനില്ല.

നടുന്ന രീതി

പഴത്തിലെ കുരുവും കമ്പും നട്ട് അമ്പഴം വളര്‍ത്താം. വലിയ മരമായി മാറുമെന്നതിനാല്‍ നഗരത്തിലും മറ്റും ഇതു വളര്‍ത്തുക പ്രയാസമാണ്. ഇതിനുള്ള

പ്രതിവിധിയാണ് മധുര അമ്പഴം. ചെറിയ സ്ഥലത്തേക്കും ഫ്‌ളാറ്റിലേക്കും ഏറ്റവും പറ്റിയ ഒരു കോംപാക്റ്റ് ചെടിയാണ് മധുര അമ്പഴം. നാടന്‍ അമ്പഴത്തിന്റെ പുളിയില്ലെന്നു മാത്രമല്ല, നല്ല മധുരവുമുണ്ട്. നാലഞ്ചു കൊല്ലം ചട്ടിയില്‍ വച്ച് വളര്‍ത്താം. വര്‍ഷം മുഴുവനും കായ്ഫലമുണ്ടാകും. വലുപ്പമുള്ള കായ കുലയായിട്ടാണുണ്ടാവുക. കായില്‍ നാരു വരുന്നതിനു മുമ്പ് അതായത്, കടുംപച്ച നിറമാകുന്നതിനു മുമ്പ് പറിക്കണം.

പഴുപ്പിച്ചും പച്ചയ്ക്കും

എത്ര പഴുത്താലും ചെറിയൊരു പുളി അമ്പഴത്തിനുണ്ടാകും. പച്ചയ്ക്ക് കഴിക്കുകയാണെങ്കില്‍ പല്ല് പുളിച്ചൊരു വഴിക്കാവും. ഇതിനാല്‍ പച്ച അമ്പഴം എപ്പോഴും അച്ചാര്‍ ഇടാനും ചമ്മന്തി തയാറാക്കാനുമൊക്കെയാണ് ഉപയോഗിക്കുക. മലേഷ്യ, ഇന്ത്യോനേഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും അമ്പഴമുണ്ട്.

Related Topics

Share this story