വട്ട മരത്തിന്റെ പ്രത്യേകതകൾ?

നമ്മുടെ വീടുകളിലും ഗ്രാമപ്രദേശങ്ങളിളുമെല്ലാം വളരെയധികം കാണപ്പെടുന്ന ഒരു ചെടിയാണ് ഉപ്പില,വട്ട എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നത്.ഇവ 12 മീറ്റർ ഉയരം വരെ വലിപ്പത്തിലാണ് കാണപ്പെടുന്നത്. പാൽ പശ ഉൾപ്പെടുന്ന വൃക്ഷങ്ങളിൽ ആണ് ഇവയും വരുന്നത്. ഇവയുടെ ചെറിയ ചെടികളിലും തണ്ടുകളിലും വെൽവെറ്റ് പോലെ രോമങ്ങൾ കാണാൻ സാധിക്കുന്നതാണ്.

ഇവയുടെ പേരിലും ഒളിഞ്ഞിരിക്കുന്നത് നിരവധി സവിശേഷതകൾ ആണ്. അതായത് ഇലകൾ നല്ല വട്ടത്തിൽ കാണുന്നതുകൊണ്ടാണ് ഇവയ്ക്ക് വട്ട എന്ന് തുടങ്ങുന്ന പേരുകൾ വന്നതിന് കാരണം. വട്ടക്കണ്ണി, വട്ടകുറുക്കുട്ടി എന്നീ പേരുകൾ ക്കെല്ലാം പിന്നിലുള്ള രഹസ്യം ഇതുതന്നെയാണ്. സംസ്കൃതത്തിൽ ‘ചണ്ഡാല’ എന്ന പേരിലും ഈ ഒരു ചെടി അറിയപ്പെടുന്നു. മലയാളത്തിൽ തന്നെ ഉപ്പില എന്ന പേരിലാണ് ഇവ കൂടുതലായും അറിയപ്പെടുന്നുണ്ട്.
ചെടിയുടെ രാസഘടന പരിശോധിക്കുകയാണെങ്കിൽ ഇലയിൽ 60.01% ജലം, 1.3% നൈട്രജൻ,0.66% പൊട്ടാസ്യം,0.18% ഫോസ്ഫറസ് എന്നിങ്ങനെയാണ് ഉള്ളത്. അതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ മഴയ്ക്ക് മുൻപ് ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനായി ഇവ കൂടുതലായി ഉപയോഗിച്ചിരുന്നു. ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ ഉപ്പിലെ യുടെ പ്രാധാന്യം ചെറുതല്ല.
കേരളത്തിൽ വാഴയില ഉപയോഗിച്ച് ചെയ്യുന്ന എല്ലാവിധ കാര്യങ്ങളും ആന്ധ്ര,കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഉപ്പില ഉപയോഗിച്ചു ചെയ്തു വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഫിലിപ്പൈൻസ് അവരുടെ ഇഷ്ട മദ്യം തയ്യാറാക്കുന്നതിനായി ഇവയുടെ തൊലി, ഔഷധക്കൂട്ടുകൾ കരിമ്പ് എന്നിവ പുളിപ്പിച്ച് ആണ് ഉപയോഗിക്കുന്നത്.
ഇടനില കൃഷിയിലും ഉപ്പില യുടെ പ്രാധാന്യം വളരെ വലുതാണ്. അതായത് കാപ്പിച്ചെടി കൾക്ക് തണുപ്പ് ലഭിക്കുന്നതിനായി ഇടവിളയായി ഉപ്പില വച്ചു പിടിപ്പിക്കുന്നു.