Times Kerala

 വീട്ടിലൊരുക്കേണ്ടേ? പച്ചക്കറിത്തോട്ടവും പൂന്തോട്ടവും

 
 പച്ചക്കറി കൃഷി പരിശീലനം ഒക്‌ടോബര്‍ 17 ന്
 കോട്ടയം: സൂര്യകാന്തി, ആസ്റ്റർ, ഗ്ലാഡിയോലസ്, കൃസാന്തം, ലില്ലി, ഡാലിയ, ജെർബ്ര, ഫയർബുഷ് തുടങ്ങിയ പൂച്ചെടികളുടെ വിത്തുകളും കിഴങ്ങുകളും പാലക് ചീര തുടങ്ങിയ പച്ചക്കറി വിത്തുകൾ.
വീട്ടിലൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കാനാഗ്രഹിക്കുന്നവർക്ക് വൈവിധ്യങ്ങളായ പച്ചക്കറി, പൂച്ചെടി വിത്തുകൾ വാങ്ങാൻ അവസരമൊരുക്കുകയാണ് കോട്ടയം നാഗമ്പടത്തു നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേള.
തിരുവനന്തപുരം കരകുളത്തെ ഫ്രണ്ട്സ് കുടുംബശീയിലെ ഷമീറയും മായാദേവിയും നേതൃത്വം നൽകുന്ന സ്റ്റാളിലെ  ഹൈലൈറ്റ് വ്യത്യസ്തമായ ചീര വിത്തുകളാണ്. അഗസ്തിചീര,പാലക് ചീര, മയിൽപ്പീലി ചീര, സുന്ദരിച്ചീര എന്നിങ്ങനെ ചീരകളുടെ വെറൈറ്റിക്കൊപ്പം ജ്വാലാമുഖി മുളക്, ചോളം, കോളിഫ്ളവർ, പയർ വെള്ളരി, വെണ്ട തുടങ്ങി നിരവധി പച്ചക്കറി വിത്തുകളുമുണ്ട്. താമര, കോസ്മോസ്, കാൻഡുല, ക്രിസാന്തം, കോക്ക്സ് കോംബ്, തിത്തോനിയ, ട്യൂബ് റോസ്  എന്നിങ്ങനെ നീളുന്നു പൂച്ചെടിവിത്തുകളുടെ നിര.
കരകുളത്തെ പാട്ടത്തിനെടുത്ത കൃഷിസ്ഥലത്തും കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും കൃഷി ചെയ്ത് ലഭിക്കുന്ന വിത്തുകളാണ് ഇവർ സ്റ്റാളിലെത്തിച്ചിരിക്കുന്നത്.
വിത്തുകൾക്ക് 20 രൂപ മുതലാണ് വില.
റെഡ് ലേഡി പപ്പായ, ബാംഗ്ലൂർ പപ്പായ, വെണ്ട, പയർ, ചീര,  നാടൻ ചോളം, കുറ്റിത്തക്കാളി തുടങ്ങിയ പച്ചക്കറി വിത്തുകളും സൂര്യകാന്തി, ആസ്റ്റർ ഗ്ലാഡിയോലസ്, കൃസാന്തം, ലില്ലി, ഡാലിയ , ജെർബ്ര, ഗ്ലാഡിയോലസ്, ബോൾസ്, ജമന്തി ചെടികളുടെ കിഴങ്ങുകളും വിത്തുകളുമായാണ് പാലക്കാട് തേൻകുറിശിയിലെ ജനനി കുടുംബശ്രീ അംഗം സുനിത സരസ് മേളയിലെത്തിയത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറികൃഷിയുടെ വിത്തുകളും മറ്റ് കർഷകരിൽ നിന്നു വാങ്ങുന്ന പൂച്ചെടികളുടെ വിത്തുകളുമാണ് ഈ സ്റ്റാളിലുള്ളത്. 20 രൂപയാണ് വിത്തുകളുടെ വില.

Related Topics

Share this story