Times Kerala

 പച്ചക്കറികള്‍ക്ക് ആവശ്യം പശിമരാശി മണ്ണ്

 
 പച്ചക്കറികള്‍ക്ക് ആവശ്യം പശിമരാശി മണ്ണ്
 പച്ചക്കറികള്‍ നന്നായി വളരുന്നത് മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ്. കേരളത്തിലെ മിക്കവാറും സ്ഥലങ്ങള്‍ കൃഷിക്കനുയോജൃമാണ്. മണല്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ മണ്ണിന്റെ ഘടന മെച്ചപ്പെടുത്താന്‍ ചാണകപ്പൊടി, പച്ചിലകമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നി ജൈവവളങ്ങള്‍ ചേര്‍ത്താല്‍ മതി. മഴക്കാലത്ത് മണ്ണില്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. മണ്ണിന്റെ അമ്ലക്ഷാര നില 6.5നും 7.5നും ഇടയിലായിരിക്കണം. കല്ലുകളും വേരുകളും മറ്റും പെറുക്കി കളഞ്ഞിട്ടുവേണം കൃഷിചെയ്യാന്‍. വെയില്‍ ധാരാളം ലഭിക്കുന്ന മണ്ണാണ് പച്ചക്കറി കൃഷിക്കനുയോജ്യം. മഴക്കാലത്ത്് തടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കുവാന്‍ അല്‍പ്പം ഉയര്‍ത്തിവേണം തടങ്ങള്‍ എടുക്കുവാന്‍.

Related Topics

Share this story