Times Kerala

 പച്ചക്കറികളിലെ താരം മൈക്രോഗ്രീൻ; ദിവസവും ഇതുകഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാമോ ?

 
 പച്ചക്കറികളിലെ താരം മൈക്രോഗ്രീൻ; ദിവസവും ഇതുകഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാമോ ?
 

പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോഗ്രീന്‍. വിത്തുമുളച്ച്‌ പതിനഞ്ച് ദിവസത്തിന് ശേഷം തന്നെ കറി വെക്കാവുന്ന അല്ലെങ്കില്‍ ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നുണ്ട്. പച്ചക്കറികളുടെ ചെറിയ തൈവിത്തുകളാണ് ഇവ. ഗുണം മാത്രമല്ല രുചിയുടെ കാര്യത്തിലും മുന്നില്‍ തന്നെയാണ് മൈക്രോഗ്രീന്‍. ഇത് കഴിക്കുമ്ബോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഈ ഇലക്കറികള്‍ക്ക് സാധാരണ ഇലക്കറികളേക്കാള്‍ പത്തിരട്ടി ഗുണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഹൃദയപ്രശ്‌നങ്ങള്‍ക്ക് വില്ലനാവുന്ന പല അവസ്ഥകളും ഇന്നത്തെ കാലത്ത് ഉണ്ടാവുന്നുണ്ട്. ഹൃദയാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയെല്ലാം ഇന്നത്തെ കാലത്ത് വളരെയധികം വില്ലനായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈക്രോഗ്രീന്‍സ് ഇലക്കറികള്‍. ഇത് ഹൃദയത്തിന്റെ ബ്ലോക്ക് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് മൈക്രോഗ്രീന്‍. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇതിലൂടെ പല ആരോഗ്യ പ്രതിസന്ധികളും പക്ഷാഘാതം പോലുള്ള അവസ്ഥകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് മൈക്രോ ഗ്രീന്‍. ഇതിലൂടെ പല ആരോഗ്യപ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്

ന്യൂട്രിയന്‍സ് കലവറയാണ് മൈക്രോഗ്രീന്‍സ്. ഇതില്‍ വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. അതുകൊണ്ട് തന്നെ പല ആരോഗ്യപ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഓരോ സമയത്തും ലഭിക്കേണ്ട പോഷകങ്ങള്‍ എല്ലാം ഇത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.

ഇത് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

Related Topics

Share this story