Times Kerala

 പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

 
 പച്ചക്കറി കൃഷി പരിശീലനം ഒക്‌ടോബര്‍ 17 ന്
 ആലപ്പുഴ: കഞ്ഞികുഴി ചാലുങ്കള്‍ എ ഗ്രേഡ് ക്ലസ്റ്റര്‍ അംഗങ്ങള്‍ക്ക് പച്ചക്കറിതൈ വിതരണം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി.വി. രജി തൈ വിതരണം ഉദ്ഘാടനം ചെയ്തു. പാവല്‍, പടവലം, പയര്‍, വെണ്ട, മുളക് തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്.
വര്‍ഷം മുഴുവന്‍ പച്ചക്കറി ലഭ്യത ഉറപ്പ് വരുത്താന്‍ വേണ്ടിയുള്ള കൃഷിയും ഇവിടെ നടന്നു വരികയാണ്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story