Times Kerala

 തക്കാളിക്ക് വേണം പ്രത്യേക പരിചരണം

 
 തക്കാളിക്ക് വേണം പ്രത്യേക പരിചരണം
 

അടുക്കളത്തോട്ടത്തില്‍ നട്ട തക്കാളിച്ചെടികള്‍ ഇപ്പോള്‍ കായ്ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. വേനല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തക്കാളിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. തക്കാളിക്ക് നല്‍കേണ്ട ചില പ്രത്യേക പരിചരണങ്ങളിതാ. നല്ല പോലെ കായ്കള്‍ ലഭിക്കാന്‍ ഇതു സഹായിക്കും.

1. വിത്ത് തന്നെയാണ് പ്രധാനം. നന്നായി പഴുത്ത് പാകമായ തക്കാളിയില്‍ നിന്നുമാത്രം വിത്തുകള്‍ ശേഖരിക്കുക. തൈകള്‍ വാങ്ങുകയാണെങ്കില്‍ നല്ല ആരോഗ്യമുള്ളവയും അത്യുദ്പാദന ശേഷിയുള്ള ഇനങ്ങളും തെരഞ്ഞെടുക്കുക.


 
2. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്തായിരിക്കണം തക്കാളി ചെടികള്‍ നടേണ്ടത്. ഗ്രോബാഗിലും ചട്ടിയിലും വളര്‍ത്തുകയാണെങ്കിലും വെയിലുള്ള സ്ഥലത്ത് വയ്ക്കാന്‍ ശ്രദ്ധിക്കണം.

3. വെയിലുപോലെ നനയും നിര്‍ബന്ധമാണ്. തടത്തില്‍ അല്‍പ്പം ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

4. ദിവസം രണ്ടു തവണ നനയ്ക്കുകയാണെങ്കില്‍ ഉത്തമം. വേനല്‍ക്കാലത്ത് ഒരു തവണയെങ്കിലും നന നിര്‍ബന്ധമാണ്. ഇലകളിലും വെള്ളം വീഴുന്ന തരത്തില്‍ നനയ്ക്കാന്‍ ശ്രദ്ധിക്കുക.

5. മാസത്തില്‍ രണ്ടു തവണയെങ്കിലും മണ്ണ് ഇളക്കി ജൈവവളങ്ങള്‍ നല്‍കണം. തടത്തിലെ മണ്ണ് ഇളക്കി വേണം വളമിടാന്‍, വളമിട്ടാല്‍ നന നിര്‍ബന്ധമാണ്.

6. തക്കാളി ചെടിയാണോ വള്ളിയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഗ്രോബാഗില്‍ നട്ടാല്‍ വളര്‍ന്നു വരുമ്പോള്‍ താങ്ങു കൊടുക്കണം. ചെടി വലുതാകുമ്പോള്‍ താങ്ങ് കൊടുത്തില്ലെങ്കില്‍ ഒടിഞ്ഞു പോകും.

Related Topics

Share this story