Times Kerala

 കാര്‍ഷിക സെന്‍സസുമായി സഹകരിക്കണം

 
 കാര്‍ഷിക സെന്‍സസുമായി സഹകരിക്കണം
വയനാട്: പതിനൊന്നാമത് കാര്‍ഷിക സെന്‍സസിനോട് പൊതുജനങ്ങള്‍ സഹകരിക്ക ണമെന്ന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം  അഭ്യര്‍ത്ഥിച്ചു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സ്ഥിതി വിവര കണക്കുകളാണ് കാര്‍ഷിക സെന്‍സസിലൂടെ ശേഖരിക്കുന്നത്. ജില്ലയിലെ  മുഴുവന്‍ തദ്ദേശ സ്ഥാപന പരിധിയിലും വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വ ത്തില്‍ തെരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാരാണ് മൊബൈല്‍ ആപ്പ് വഴി വിവര ങ്ങള്‍ ശേഖരിക്കുന്നത്. എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയി ട്ടുണ്ട്. വീടുകളിലെത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാറാണ് സെന്‍സസ് നടത്തുന്നത്. സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ് നടത്തിപ്പ് ചുമതല. 2021 -22 അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ സെന്‍സസ്.   കാര്‍ഷിക നയരൂപീക രണത്തിനും വിലയിരുത്തലിനും ആവശ്യമായ അടിസ്ഥാന വിവരങ്ങളാണ് മൂന്നു ഘട്ടമായി നടത്തുന്ന കാര്‍ഷിക സെന്‍സസിലൂടെ ശേഖരിക്കുന്നത്. കാര്‍ഷികമേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതികള്‍ തയ്യാറാ ക്കുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനും സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കും.കാര്‍ഷിക സെന്‍സസിന്റെ പ്രാഥമികഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ഈ ഘട്ടത്തില്‍ മുഴുവന്‍ വീടുകളിലുമെത്തി കൈവശമുളള ഭൂമിയുടെ എണ്ണം, വിസ്തൃതിയും ഉടമസ്ഥത, സാമൂഹ്യ, ജെന്‍ഡര്‍ വിഭാഗം, തരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. രണ്ടാംഘട്ടത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഇരുപത് ശതമാനം വാര്‍ഡുകളിലെ തെരഞ്ഞെടുത്ത കൃഷി സ്ഥലങ്ങളിലെ കൃഷി രീതി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുക്കുന്ന കൃഷി സ്ഥലങ്ങളില്‍ കൃഷിക്കാവശ്യമായ വളം, കീടനാശിനി കൃഷി ഉപകരണങ്ങള്‍ തുടങ്ങിയ  ഇന്‍പുട്ട് ഉപയോഗരീതിയെ കുറിച്ചുളള വിവരങ്ങളാണ് ശേഖരിക്കുക.യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ പി. ഷീന സെന്‍സസ് നടപടികള്‍ വിശദീകരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Topics

Share this story