Times Kerala

 കർഷകർക്ക് ത്രിദിന പരിശീലനം 

 
 നെടുമ്പാശേരിയിൽ തരിശുനില കൃഷി
 കോഴിക്കോട്: വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിലെ കർഷക പരിശീലന കേന്ദ്രത്തിൽ കൃഷിയിൽ മണ്ണ് ജല സംരക്ഷണ മാർഗ്ഗങ്ങൾ, നഗര കൃഷി (അർബൻ അഗ്രികൾച്ചർ), അഗ്രികൾച്ചർ മാർക്കറ്റിംങ് എന്നീ വിഷയങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുളള കർഷകർക്ക് ത്രിദിന പരിശീലനം നടത്തുന്നു. രാവിലെ 10 മുതൽ 5 മണി വരെ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന. താൽപര്യമുള്ള കർഷകർ 0495-2373582 എന്ന ഫോൺ നമ്പറിൽ ജനുവരി ഏഴിന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.

 

Related Topics

Share this story