Times Kerala

 നാവില്‍ അത്ഭുതം സൃഷ്ടിക്കും ഈ മിറാക്കിള്‍ ഫ്രൂട്ട്.!

 
 നാവില്‍ അത്ഭുതം സൃഷ്ടിക്കും ഈ മിറാക്കിള്‍ ഫ്രൂട്ട്.!
 

പേരു തന്നെ ചില അത്ഭുതവിദ്യകള്‍ കൈയിലുള്ള പഴമാണ് മിറാക്കിള്‍ ഫ്രൂട്ട്. ഈ പഴം കഴിച്ചാല്‍ പിന്നെ അര മണിക്കൂര്‍ കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമുള്ളതായി നമുക്ക് അനുഭവപ്പെടും. ആഫ്രിക്കന്‍ സ്വദേശിയായ മിറാക്കിള്‍ ഫ്രൂട്ട് ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ചെറു സസ്യമാണ്. ഇതില്‍ അടങ്ങിയ ‘മിറാക്കുലിന്‍’ എന്ന പ്രോട്ടീന്‍ ഘടകം നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തി പുളി, കയ്പ് രുചികള്‍ക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തും. ഈ അത്ഭുതവിദ്യ കൈവശമുള്ളതു കൊണ്ടാണ് മിറാക്കിള്‍ ഫ്രൂട്ടെന്ന പേരു കൈവന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കു ശേഷം നാവിന്റെ രുചി നഷ്ടപ്പെട്ടാല്‍ ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാന്‍ മിറാക്കിള്‍ ഫ്രൂട്ട് സഹായിക്കും. പ്രമേഹമുള്ളവര്‍ക്കും ഭക്ഷണം നിയന്ത്രിക്കുന്നവര്‍ക്കുമിത് ഏറെ നല്ലതാണിത്.

സപ്പോട്ടേസിയ സസ്യകുടുംബത്തില്‍പ്പെടുന്ന ഇവ ഒരാള്‍ ഉയരത്തില്‍ വരെ വളരും. സാവധാനം വളരുന്ന ചെടി പുഷ്പിക്കാന്‍ മൂന്നാലു വര്‍ഷമെടുക്കും. വേനല്‍ക്കാലമാണ് പഴക്കാലമെങ്കിലും ‘സപ്പോട്ട’യുടെ കുടുംബത്തില്‍പ്പെടുന്ന തിനാല്‍ കേരളത്തിലെ കാലാവസ്ഥയില്‍ പലതവണ കായ് പിടിക്കാന്‍ സാധ്യതയുണ്ട്. ഭാഗികമായ തണല്‍ ഇഷ്ടപ്പെടുന്ന മിറക്കിള്‍ ഫ്രൂട്ട് ചെടിച്ചട്ടികളില്‍ ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താം. മനോഹരമായ ഇലച്ചാര്‍ത്തോടുകൂടിയുള്ള നിത്യഹരിത ചെടി ഉദ്യാനത്തിലും അലങ്കാര ഭംഗി നല്‍കും.

സ്വീറ്റ് ബെറിയെന്ന പേരിലും ഇത് അറിയപ്പെടുന്നു. പഴം പാകമാവുമ്പോള്‍ ചുവന്ന നിറമാണ്. കോഫീബീന്‍ വലുപ്പമുള്ള പഴം വായിലിട്ട് അലിയിച്ചു കഴിച്ചു കഴിഞ്ഞ ശേഷം ചെറുനാരങ്ങാ ഉള്‍പ്പെടെ എത്ര കടുത്ത പുളിരസമുള്ളതോ, കയ്പുള്ളതോ ആയവ കഴിച്ചാലും അര മണിക്കൂര്‍ നേരത്തേക്ക് വായിലെ മധുരം പോവില്ല. പൂക്കള്‍ വെളുത്ത നിറത്തിലും പഴം കടും ചുവപ്പ് നിറത്തിലുമാണ്. ചെടികള്‍ക്ക് മൂന്ന് മുതല്‍ നാലു മീറ്റര്‍ ഉയരമേ ഉണ്ടാവൂ. കീമോ കഴിഞ്ഞവര്‍ക്ക് മാത്രമല്ല ഡയബറ്റിസ് രോഗികള്‍ക്കും ഇതിലുള്ള പ്രോട്ടീന്‍ ഗുണം ചെയ്യുമെന്നു കൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു പഴത്തില്‍ സാധാരണ ഒരു വിത്ത് മാത്രമേ ഉണ്ടാവാറുള്ളുവെന്നും കമ്പ് നട്ടും വിത്ത് വഴിയും വളര്‍ത്തിയെടുക്കാം.

Related Topics

Share this story