കൊഴുപ്പകറ്റും ഈ പഴങ്ങള്‍.!

 കൊഴുപ്പകറ്റും ഈ പഴങ്ങള്‍.!
 

തണ്ണിമത്തന്‍

അമിനോ ആസിഡ് കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ തണ്ണിമത്തന്‍ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ ഫാറ്റിനെ ഇല്ലാതാക്കും. വേനല്‍ക്കാലത്ത് ശരീരത്തില്‍ നിര്‍ജലീകരണം ഒഴിവാക്കാനും ഉത്തമം.

പേരയ്ക്ക

നാരുകള്‍കൊണ്ടു സമ്പന്നമാണ് പേരയ്ക്ക. മലബന്ധമൊഴിവാക്കാനും ഉത്തമമാണ് പേരയ്ക്ക. പേരയ്ക്ക സ്ഥിരമായി കഴിച്ചാല്‍ വളരെവേഗം ശരീരത്തില്‍ മാറ്റം പ്രകടമാകും.

ഓറഞ്ച്

നെഗറ്റീവ് കലോറി ഫ്രൂട്ട് അതായത് ശരീരത്തില്‍ അനാവശ്യമായുള്ള കലോറി ഇല്ലാതാക്കുന്ന പഴം എന്നുതന്നെയാണ് ഓറഞ്ച് അറിയപ്പെടുന്നത്. ഓറഞ്ച് പതിവായി കഴിക്കുന്നവരില്‍ തൂക്കം വേഗം കുറയും.

സബര്‍ജല്ലി

വിറ്റമിന്‍ സിയുടെയും നാരുകളുടെയും അക്ഷയഖനിയാണ് സബര്‍ജല്ലി. വിശപ്പകറ്റാന്‍ നല്ല ഉപായവും അതേസമയം ശരീരത്തില്‍ ഫാറ്റുണ്ടാക്കില്ലെന്നതും സബര്‍ജല്ലിയെ മികച്ചതാക്കുന്നു.

സ്‌ട്രോബറി

ശരീരത്തിലെ കൊഴുപ്പും ഫാറ്റും ഉരുക്കിക്കളയുന്നതിന് സഹായിക്കുന്ന അഡിപോന്‍ക്ടൈന്‍, ലെപ്റ്റിയോന്‍ എന്നീ ഹോര്‍മോണുകള്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന സ്ട്രോബറി, വണ്ണം കുറയാന്‍ നല്ലതാണ്.

Share this story