Times Kerala

 പ്രതീക്ഷിക്കാത്ത വിലയില്ല ;തക്കാളി വലിച്ചെറിഞ്ഞ് കർഷകരുടെ പ്രതിഷേധം 

 
പ്രതീക്ഷിക്കാത്ത വിലയില്ല ;തക്കാളി വലിച്ചെറിഞ്ഞ് കർഷകരുടെ പ്രതിഷേധം
 

ചെന്നൈ:  തക്കാളി വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കിലോക്കണക്കിന് തക്കാളി റോഡരികിൽ വലിച്ചെറിഞ്ഞ് പൊള്ളാച്ചി കർഷകരുടെ പ്രതിഷേധം.ലേലം പോകാത്ത തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. വേലന്താവളത്തില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി.കിലോയ്ക്ക് നാല് രൂപ വരെയാണ് ഇപ്പോള്‍ തക്കാളി വിറ്റഴിക്കുന്നത്. പ്രാദേശിക ഉല്‍പാദനം വര്‍ധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഇന്നലത്തെ വിലയനുസരിച്ച് ശരാശരി കര്‍ഷകന് എല്ലാ ചെലവും കഴിഞ്ഞ 500 രൂപ പോലും ലഭിക്കാത്ത സ്ഥിതിയാണ്. കൃത്യസമയത്ത് പണം ലഭിക്കാത്തതിനാല്‍ ഹോര്‍ട്ടികോര്‍പിനു നല്‍കാനും കര്‍ഷകര്‍ തയാറല്ല. വരും ദിവസങ്ങളില്‍ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും കര്‍ഷകര്‍

Related Topics

Share this story