Times Kerala

 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 
 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
വയനാട്: ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മത്സ്യകൃഷിയുടെ ഭാഗമായി മുട്ടില്‍ പഞ്ചായത്തിലെ പൊതുകുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യകുഞ്ഞ് നിക്ഷേപ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ നിര്‍വ്വഹിച്ചു. സൈപ്രിനസ്, അനബസ് ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചത്. ചടങ്ങില്‍ വികസന സമിതി കണ്‍വീനര്‍ മുഹമ്മദ് ഷാജിര്‍, ഫിഷറീസ് പ്രമോട്ടര്‍ വൈ.എസ്.ശ്രുതിക, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story