Times Kerala

 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 
 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
 കോട്ടയം: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ഉഴവൂർ പഞ്ചായത്തിലെ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ ആറാം വാർഡിലെ  ഇടക്കൊലി ചെക്ക് ഡാമിലും കൊപ്രകുളം, വിരുപ്പീൽ കുളം, കല്ലാട്ട്കുളം എന്നീ കുളങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് കുളങ്ങളിൽ നിക്ഷേപിച്ചത്. വൈസ് പ്രസിഡന്റ് ഏലിയമ്മ കുരുവിള, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബ്ലെസി ജോഷി, പഞ്ചായത്തംഗങ്ങളായ ബിനു ജോസ്, സിറിയക് കല്ലട, ന്യൂജന്റ് ജോസഫ്, ജസീന്ത പൈലി, എന്നിവർ നേതൃത്വം നൽകി.

Related Topics

Share this story