Times Kerala

 തളിര് - പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

 
 തളിര് - പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
 

കോഴിക്കോട്: സബ്ജില്ലാ തലത്തില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും എ.ഇ.ഒയും സംയുക്തമായി 'തളിര് ' പരിപാടി സംഘടിപ്പിച്ചു. പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയ പിള്ള പെരുവണ്ണ ജി.എൽ.പി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പും നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. 

 പി.ടി.എ പ്രസിഡന്റ് വി.പി സുധീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ സുധീര്‍ രാജ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.യു ശ്രീജിത്ത്, പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, വാര്‍ഡ് മെമ്പര്‍ വിനിഷ ദിനേശ്, കൃഷി ഓഫീസര്‍ ജിജോ, എം.പി.ടി.എ പ്രസിഡന്റ് ജിമിലി, ഷിബു മാസ്റ്റര്‍, സ്‌കൂള്‍ ലീഡര്‍ അരുണ്‍ രമേശ്, പി.കെ വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Related Topics

Share this story